Sbs Malayalam -
- Author: Vários
- Narrator: Vários
- Publisher: Podcast
- Duration: 57:33:53
- More information
Informações:
Synopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodes
-
മറ്റു സംസ്കാരങ്ങളിലുള്ളവർക്ക് വേറിട്ട അനുഭവമായി ഓസ്ട്രേലിയൻ മലയാളികളുടെ ക്രിസ്മസ് ആഘോഷ രീതികൾ
23/12/2023 Duration: 08minക്രിസ്മസ്ക്കാലത്ത് വീട് വീടാന്തരം സന്ദർശിച്ച് കരോളുകൾ പാടുന്ന കേരളത്തിലെ രീതി ഓസ്ട്രേലിയയിലും സജീവമായി തുടരുകയാണ് മലയാളി കൂട്ടായ്മകൾ. ഓസ്ട്രേലിയൻ മലയാളികളുടെ ക്രിസ്മസ് ആഘോഷങ്ങൾ മറ്റു സമൂഹങ്ങളിൽപ്പെടുന്നവർക്ക് വേറിട്ട അനുഭവമായി മാറുന്നത് സംബന്ധിച്ചുള്ള റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
മഴയും കാറ്റും ശമിച്ചു; വടക്കൻ ക്വീൻസ്ലാന്റിൽ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതം
22/12/2023 Duration: 07minവടക്കൻ ക്വീൻസ്ലാന്റിൽ ജാസ്പർ ചുഴലിക്കാറ്റ് ആഞ്ഞടിച്ച പ്രദേശങ്ങളിൽ നിരവധി മലയാളികളാണ് താമസിക്കുന്നത്. പ്രദേശത്തെ ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ച് ടള്ളിയെന്ന സ്ഥലത്ത് താമസിക്കുന്ന ജിജോ വി തോമസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
മലയാളികൾ ഇഷ്ടപ്പെടുന്ന പച്ചക്കറികൾ ഓസ്ട്രേലിയയിൽ എല്ലായിടത്തും വളർത്താം; ഗ്രീൻ ഹൗസ് ഉപയോഗിക്കുന്നതിങ്ങനെ...
20/12/2023 Duration: 11minമലയാളികൾ ഇഷ്ടപ്പെടുന്ന പച്ചക്കറികൾ ഓസ്ട്രേലിയയിൽ എല്ലായിടത്തും എളുപ്പത്തിൽ വളരണമെന്നില്ല. എന്നാൽ ഗ്രീൻ ഹൗസ് ഇതിനൊരു പരിഹാരമാണ്. ക്വീൻസ്ലാന്റിലെ ടൗൺസ്വില്ലിനടുത്ത് ഓർഗാനിക് ഫാർമിംഗ് ചെയ്യുന്ന സാജൻ ശശി വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
അവധിക്കാലത്ത് എളുപ്പത്തിൽ തയ്യാറാക്കാം രുചിയേറും 'സ്കോച്ച്ഡ് എഗ്ഗ്'...
19/12/2023 Duration: 05minഈ ക്രിസ്മസ് പുതുവത്സര അവധിക്കാലത്ത് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവം പരീക്ഷിച്ചാലോ?. വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന 'സ്കോച്ച്ഡ് എഗ്ഗിന്റെ' പാചക രീതി സിഡ്നിയിലുള്ള ആഗ്നസ് ഫ്രാൻസിസ് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ട്രാവൽ ഇൻഷ്വറൻസ് ഇല്ലാതെയുള്ള യാത്രകൾ ഏറ്റവും പ്രതിസന്ധി സൃഷ്ടിക്കുന്നത് എപ്പോൾ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ...
18/12/2023 Duration: 15minഅവധിക്കാലം തുടങ്ങിയതോടെ ഒട്ടേറെപ്പേർ യാത്രകൾക്ക് തയ്യാറെടുക്കുകയാണ്. ട്രാവൽ ഇൻഷ്വറൻസ് എടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുകയാണ് ബ്രിസ്ബൈനിൽ ഇൻഷ്വറൻസ് ബ്രോക്കറായ ജെയ്സൺ സെബാസ്റ്റ്യൻ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
വീട് വായ്പയുടെ നിരക്കിന് സമാനമായി നിക്ഷേപകരുടെ പലിശ ഉയർത്തുന്നില്ല; ബാങ്കുകൾക്കെതിരെ ACCCയുടെ വിമർശനം
15/12/2023 Duration: 03min2023 ഡിസംബര്‍ 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
Five ways to bring bush tucker to your festive plate - ഓസ്ട്രേലിയൻ ആദിമവർഗ്ഗക്കാരുടെ ഭക്ഷ്യചേരുവകൾ നിങ്ങളുടെ പാചകത്തിൽ ഉൾപ്പെടുത്താം: 5 എളുപ്പവഴികൾ
15/12/2023 Duration: 06minMake your festive season celebrations unique by incorporating native Australian ingredients into dishes and drinks. - ഓസ്ട്രേലിയയിലെ ആദിമ വർഗ്ഗക്കാർ പരമ്പരാഗതമായി ഭക്ഷ്യ വിഭവങ്ങളിൽ ഉൾപ്പെടുത്തുന്ന ചേരുവ നിങ്ങളുടെ പാചകത്തിൽ പരീക്ഷിക്കാം. അഞ്ചു എളുപ്പമാർഗ്ഗങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ജീവിതച്ചെലവ് കൂടിയത് മൂലം മാനസിക സമ്മർദ്ദം നേരിടുന്നവർ ഏറെ; സ്വീകരിക്കാവുന്ന മുൻകരുതലുകൾ അറിയാം
14/12/2023 Duration: 12minഓസ്ട്രേലിയയിൽ കുത്തനെ ഉയർന്നിരിക്കുന്ന ജീവിതച്ചെലവ് ഒട്ടേറെപ്പേർക്ക് പ്രതിസന്ധിയായി മാറിക്കഴിഞ്ഞരിക്കുന്നു. ഈ സാഹചര്യങ്ങൾ എങ്ങനെ മാനസിക ആരോഗ്യത്തെ ബാധിക്കാം? എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കാം? മെൽബണിൽ സൈക്കോതെറാപ്പിസ്റ്റായ ജോണി സി മറ്റം വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഓസ്ട്രേലിയയിൽ തൊഴിലില്ലായ്മ നിരക്ക് 3.9%ലേക്ക് ഉയർന്നു; അടുത്തവർഷം വീണ്ടും ഉയരാൻ സാധ്യതയെന്ന് വിദഗ്ധർ
14/12/2023 Duration: 03min2023 ഡിസംബർ 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
വടക്കൻ ക്വീൻസ്ലാന്റിൽ പ്രളയ സാധ്യതാ മുന്നറിയിപ്പ്; സുരക്ഷിത താവളങ്ങളിലേക്ക് മാറിയത് നിരവധിപ്പേർ
14/12/2023 Duration: 07minജാസ്പർ ചുഴലിക്കാറ്റിനെ തുടർന്ന് വടക്കൻ ക്വീൻസ്ലാന്റിന്റെ പലയിടങ്ങളിലും പ്രളയത്തിനും ശക്തമായ കാറ്റിനുമുള്ള മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അധികൃതർ. മലയാളി അസോസിയേഷൻ ഓഫ് കെയിൻസിന്റെ ജോയിന്റ് സെക്രട്ടറി രാജേഷ് ചാക്കോ സാഹചര്യം വിവരിച്ചത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ജാസ്പർ ചുഴലിക്കാറ്റ് വടക്കൻ ക്വീൻസ്ലാൻറ് തീരത്തടുക്കുന്നു; 8,000 വീടുകളിൽ വൈദ്യുതി നഷ്ടപ്പെട്ടു
13/12/2023 Duration: 02min2023 ഡിസംബര്‍ 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
എന്താണ് പുതിയ സ്കിൽസ് ഇൻ ഡിമാൻഡ് വിസ? ഓസ്ട്രേലിയൻ കുടിയേറ്റ പദ്ധതിയിലെ മാറ്റങ്ങൾ അറിയാം
13/12/2023 Duration: 18minതാത്ക്കാലിക സ്കിൽഡ് വിസയിലും പെർമനന്റ് വിസയിലും ബാധകമായ മാനദണ്ഡങ്ങളിൽ സമഗ്രമായ അഴിച്ചുപണി പ്രഖ്യാപിച്ചിരിക്കുകയാണ് ഓസ്ട്രേലിയൻ സർക്കാർ. ബ്രിസ്ബൈനിൽ TN ലോയേഴ്സ് ആൻഡ് മൈഗ്രേഷൻ കൺസൾട്ടന്റ്സിൽ മൈഗ്രേഷൻ ലോയറായ പ്രതാപ് ലക്ഷ്മണൻ പ്രധാനപ്പെട്ട മാറ്റങ്ങൾ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
നിർമ്മാണ രംഗത്ത് തൊഴിലാളിക്ഷാമം രൂക്ഷം; രണ്ടു ലക്ഷത്തിലധികം പേരുടെ കുറവുള്ളതായി റിപ്പോർട്ട്
12/12/2023 Duration: 03min2023 ഡിസംബർ 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്ട്രേലിയന്‍ ബുഷ് വാക്കിംഗ് ആസ്വദിക്കാം; പക്ഷേ ഒറ്റപ്പെടുകയോ വഴിതെറ്റുകയോ ചെയ്യരുത് - അറിയാം ഈ കാര്യങ്ങള്‍
12/12/2023 Duration: 07minഓസ്ട്രേലിയയിലെ കാടുകളിലൂടെയുള്ള നടത്തം അഥവാ ബുഷ് വാക്കിംഗ് ആസ്വദിക്കുന്ന നിരവധിപ്പേരുണ്ടല്ലോ. ഇത്തരം യാത്രകൾക്ക് പോകുമ്പോൾ വഴിതെറ്റാനുള്ള സാധ്യതകളേറെയാണ്. യാത്രയ്ക്ക് ഒരുങ്ങുന്നവർക്ക് സ്വീകരിക്കാവുന്ന മുൻകരുതലുകളെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഓസ്ട്രേലിയൻ സ്റ്റുഡന്റ് വിസ നിയമത്തിൽ വൻ മാറ്റങ്ങൾ പ്രഖ്യാപിച്ചു; ദീർഘകാലം സ്റ്റുഡന്റ് വിസയിൽ കഴിയാനാകില്ല
11/12/2023 Duration: 20minഓസ്ട്രേലിയയിൽ സ്റ്റുഡന്റ് വിസ ദുരുപയോഗം ചെയ്ത് പലരും ദീർഘകാലം രാജ്യത്ത് കഴിയുന്നത് ഒഴിവാക്കുന്നത് ലക്ഷ്യമിട്ട് സർക്കാർ നിരവധി പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്തെപുതിയ കുടിയേറ്റ നയത്തിന്റെ ഭാഗമായാണ് ഇത്. ബ്രിസ്ബൈനിൽ TN ലോയേഴ്സ് ആന്ഡറ് ഇമിഗ്രേഷൻ കൺസൽട്ടൻസിൽ മൈഗ്രേഷൻ ലോയറായ പ്രതാപ് ലക്ഷ്മണൻ അതേക്കുറിച്ച് വിശദീകരിക്കുന്നത് കേൾക്കാം.
-
ഓസ്ട്രേലിയയിലേക്കുള്ള മൊത്തം കുടിയേറ്റനിരക്ക് കുറയ്ക്കും: 10 വര്‍ഷത്തേക്കുള്ള കുടിയേറ്റനയം പ്രഖ്യാപിച്ചു
11/12/2023 Duration: 04min2023 ഡിസംബര്‍ 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ ട്രാവല്‍ വാക്സിന് എടുക്കണോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...
11/12/2023 Duration: 10minഓസ്ട്രേലിയയില്‍ നിന്ന് വിദേശയാത്ര ചെയ്യുമ്പോള്‍ ട്രാവല്‍ വാക്സിന് എടുക്കണമെന്ന നിര്‍ദ്ദേശം നല്‍കാറുണ്ട്. എന്നാല്‍, ഇന്ത്യയിലേക്ക് യാത്ര പോകുന്ന മലയാളികള്‍ ഇതെടുക്കേണ്ട കാര്യമുണ്ടോ? ഇവിടെ ജനിച്ച കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ എന്താണ് സാഹചര്യം? മെല്‍ബണില്‍ ജി പി ആയ പ്രതാപ് ജോണ്‍ ഫിലിപ്പ് വിശദീകരിക്കുന്നത് കേള്‍ക്കാം.
-
മൂന്ന് സംസ്ഥാനങ്ങളിൽ അതീവ അപകട സാധ്യതാ മുന്നറിയിപ്പ്; കാട്ടു തീയ്ക്കും ഉഷ്ണതരംഗത്തിനും സാധ്യത
08/12/2023 Duration: 03min2023 ഡിസംബർ എട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
'മലയാളത്തില്‍ റാപ്പ് ഗായകര്‍ക്ക് ഇപ്പോള്‍ മികച്ച സ്വീകാര്യത': പുത്തന്‍ പാട്ടുകളിലൂടെ ഹരമായ ഡബ്സി
08/12/2023 Duration: 20minകലാകാരന്മാർക്ക് ആധുനിക യുഗത്തിൽ തൊഴിൽ സാധ്യതകളേറെയാണെന്ന് യുവാക്കളെ ത്രസിപ്പിക്കുന്ന ഗാനങ്ങൾകൊണ്ട് തരംഗമായിരിക്കുന്ന ഡബ്സി എസ് ബി എസ് മലയാളത്തോട് പറഞ്ഞു. സംഗീതപരിപാടികള്‍ അവതരിപ്പിക്കാനായി ഓസ്ട്രേലിയയിലെത്തിയ ഡബ്സി, മെല്‍ബണിലെ എസ് ബി എസ് സ്റ്റുഡിയോയിലെത്തി. അഭിമുഖം കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
E-സിഗററ്റുകൾക്ക് ആകർഷകമായ പേരുകൾ പാടില്ല: യുവാക്കളെ പുകവലിയിൽ നിന്ന് അകറ്റാൻ പുതിയ നിയമങ്ങൾ
07/12/2023 Duration: 03min2023 ഡിസംബർ ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...