Synopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodes
-
ഇന്നത്തെ വാർത്ത: സ്വാൻസ് ഫുട്ബോൾ താരങ്ങൾക്കെതിരായ ലൈംഗീക പരാതി; ക്രിമിനൽ കേസെടുക്കേണ്ടെന്ന് വിക്ടോറിയൻ പൊലീസ്
13/11/2026 Duration: 05min2026 നവംബർ 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast
-
വീട്ടിലൊരു നായയെ വാങ്ങാൻ ആലോചിക്കുന്നുണ്ടോ? ഓസ്ട്രേലിയയിൽ വളർത്തുനായയെ വാങ്ങുമ്പോഴും പരിപാലിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
13/11/2026 Duration: 18minഓസ്ട്രേലിയയിൽ വളർത്തുനായ്ക്കളെ വാങ്ങുമ്പോഴും പരിപാലിക്കുമ്പോഴും നമ്മൾ അറിഞ്ഞിരിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. ഈ വിഷയമാണ് ഇനി നമ്മൾ പരിശോധിക്കുന്നത്. സിഡ്നിയിൽ വെറ്ററിനറി ഡോക്ടറായ ഷീബ തോമസുമായി SBS മലയാളം പ്രതിനിധി എമി റോയ് സംസാരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.#sbsaudiopodcast
-
മൈക്രോസോഫ്റ്റ് സേവനങ്ങളിൽ ആഗോള തടസം; Outlook, Teams, Copilot എന്നിവ പ്രവർത്തന രഹിതം
12/11/2026 Duration: 04minമൈക്രോസോഫ്റ്റിന്റെ വിവിധ സേവനങ്ങളിൽ ആഗോളതലത്തിൽ തടസ്സം നേരിടുകയാണ്. ഔട്ട്ലുക്ക്, മൈക്രോസോഫ്റ്റ് ടീമ്സ്, കോപൈലറ്റ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാകാത്തത് ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ ബാധിച്ചു. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...#sbsaudiopodcast
-
ഇന്നത്തെ വാർത്ത: ശമ്പളം നൽകുന്നതിൽ വീഴ്ച സമ്മതിച്ച് NAB; ജീവനക്കാർക്ക് 169 മില്യൺ ഡോളർ തിരികെ നൽകും
12/11/2026 Duration: 05min2026 നവംബർ 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast
-
ഓരോ മാസവും നഷ്ടമാകുന്നത് ആയിരക്കണക്കിന് ജോലികൾ; ഓസ്ട്രേലിയ സാമ്പത്തിക മാന്ദ്യത്തിലേക്കോ?
12/11/2026 Duration: 08minഓസ്ട്രേലിയയിലെ വിവിധ കമ്പനികളിൽ ആയിരക്കണക്കിന് തൊഴിലുകളാണ് വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ചയും ഉപഭോക്താക്കളുടെ മാറുന്ന താൽപര്യങ്ങളും സാമ്പത്തിക സമ്മർദങ്ങളും തൊഴിൽ വിപണിയെ എങ്ങനെ ബാധിക്കുന്നു? ഉയരുന്ന തൊഴിലില്ലായ്മയും പലിശനിരക്കും ഓസ്ട്രേലിയയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമോ? രാജ്യത്തെ തൊഴിൽ വിപണിയിലെ മാറ്റങ്ങളെയും, വരാനിരിക്കുന്ന വെല്ലുവിളികളെയും കുറിച്ച് വിശദമായി കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...#sbsaudiopodcast
-
ഇന്നത്തെ വാർത്ത: ഓസ്ട്രേലിയൻ വിപണിയിൽ വീടുകൾ കെട്ടിക്കിടക്കുന്നു; അഞ്ച് വർഷത്തെ ശരാശരിയേക്കാൾ 25% കൂടുതൽ
11/11/2026 Duration: 05min2026 നവംബർ 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast
-
നീന്തൽ, സൈക്ലിംഗ്, ഓട്ടം; മനക്കരുത്തോടെ അയൺമാൻ ചാമ്പ്യൻഷിപ്പ് പൂർത്തിയാക്കി ഓസ്ട്രേലിയൻ മലയാളി
11/11/2026 Duration: 12minശാരീരികക്ഷമതയ്ക്കൊപ്പം മനക്കരുത്തും ഇച്ഛാശക്തിയും പരീക്ഷിക്കുന്ന അയൺമാൻ ഓസ്ട്രേലിയ ചാമ്പ്യൻഷിപ്പ് വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് ഓസ്ട്രേലിയൻ മലയാളിയായ ഷിയാസ് ചോലമുഖത്ത്. എന്താണ് അയൺമാൻ ചാമ്പ്യൻഷിപ്പ്? ഈ നേട്ടത്തിലേക്കുള്ള യാത്രയിൽ നേരിട്ട വെല്ലുവിളികൾ എന്തൊക്കെയായിരുന്നു? മത്സരത്തിനിടയിലെ അനുഭവങ്ങളും വെല്ലുവിളികളും അയൺമാനിലേക്കുള്ള തന്റെ യാത്രയും എസ്ബിഎസ് മലയാളവുമായി പങ്കുവെക്കുകയാണ് ഷിയാസ്.കേൾക്കാം വിശദമായി...#sbsaudiopodcast
-
ഇന്നത്തെ വാർത്ത: ക്വാണ്ടസ് 850 ജോലികൾ വെട്ടിക്കുറയ്ക്കും; നിരവധി ജോലികൾ ഇന്ത്യയിലേക്ക് മാറ്റാനും തീരുമാനം
10/11/2026 Duration: 04min2026 നവംബർ 10ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast
-
ഇന്നത്തെ വാർത്ത: മെൽബണിൽ ഡെലിവറി ഡ്രൈവർ കുത്തേറ്റ് കൊല്ലപ്പെട്ടു; 51-കാരൻ അറസ്റ്റിൽ
09/11/2026 Duration: 03min2026 നവംബർ ഒൻപതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast
-
Be prepared for snake season in Australia - ഓസ്ട്രേലിയയിലെ പാമ്പ് സീസൺ: ഭയമല്ല, ജാഗ്രതയാണ് പ്രധാനം; ചൂട് കാലത്ത് അറിയേണ്ട മുൻകരുതലുകൾ
09/11/2026 Duration: 09minSnakes are often seen in Australia in spring and summer. You may also see one at other times of year, depending on the weather. Here are some expert tips on snake behaviour and what to do if you see one. - വിഷപ്പാമ്പുകളുടെ കാര്യത്തിൽ ഓസ്ട്രേലിയ കുപ്രസിദ്ധമാണെങ്കിലും, കൃത്യമായ മുൻകരുതലുകളിലൂടെയും ബോധവൽക്കരണത്തിലൂടെയും ഇവിടെ പാമ്പുകടി മൂലമുള്ള അപകടങ്ങൾ വളരെ കുറവാണ്. പാമ്പുകടിയേറ്റതായി നേരിയ സംശയം തോന്നിയാൽപ്പോലും അതിനെ ഗുരുതര സാഹചര്യമായി കണ്ട് അടിയന്തിര ചികിത്സ നൽകുകയാണ് ചെയ്യാറുള്ളത്. ഈ വേനൽക്കാലത്ത് ഭയം ഒഴിവാക്കി കൃത്യമായ ജാഗ്രതയോടെ ഓസ്ട്രേലിയയിലെ പാമ്പ് സീസണെ എങ്ങനെ നേരിടാമെന്ന് കേൾക്കാം.
-
ഓസ്ട്രേലിയ പോയവാരം: ഉൾനാടൻ മേഖലകളിൽ വീടുവില കൂടുന്നു; ഓസ്ട്രേലിയയിൽ 'മൾട്ടികൾച്ചറലിസത്തിന്' പിന്തുണ കുറഞ്ഞുവെന്ന് പഠനം
07/11/2026 Duration: 10minഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast
-
ഇന്നത്തെ വാർത്ത: AI ഡാറ്റ സെൻററുകൾക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് ഗ്രീൻസ് പാർട്ടി;വിദേശ കമ്പനികളുടെ കടന്നുകയറ്റം ജീവിതചെലവ് കൂട്ടുന്നുവെന്നും ആരോപണം
06/11/2026 Duration: 05min2026 നവംബർ ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast
-
SBS ഭാഷാ പരിപാടികളിൽ മാറ്റം വേണോ? അഭിപ്രായം അറിയിക്കാൻ ഇനി ദിവസങ്ങൾ മാത്രം
06/11/2026 Duration: 08minSBS ഭാഷാ പരിപാടികൾ പുനരവലോകനം ചെയ്യുകയാണ്. വർത്തമാനകാല ഓസ്ട്രേലിയയെ കൃത്യമായി പ്രതിനിധാനം ചെയ്യുന്നതിനായാണ് ലാംഗ്വേജ് സർവീസസ് റിവ്യൂ നടത്തുന്നത്. ഭാഷാ പരിപാടികളുമായി ബന്ധപ്പെട്ട് നിങ്ങൾക്കും അഭിപ്രായം അറിയിക്കാം. ഇതിനായി എസ് ബി എസ് ലാംഗ്വേജ് സർവീസസ് റിവ്യൂ എന്ന വെബ്സൈറ്റ് സെർച്ച് ചെയ്ത്, നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക. വിശദമായി അറിയാം, മുകളിലെ പ്ലേയറിൽ നിന്നും...#sbsaudiopodcast
-
ഇന്നത്തെ വാർത്ത: ഇസ്ലാം മതവിദ്വേഷം പ്രചരിപ്പിച്ചെന്ന് ആരോപണം; ഓസ്ട്രേലിയൻ ഹിന്ദു കൗൺസിൽ നേതാക്കൾക്കെതിരെ കേസ്
05/11/2026 Duration: 05min2026 നവംബർ അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast
-
വീട് വാങ്ങണോ അതോ വാടകയ്ക്ക് താമസിച്ച് മറ്റ് നിക്ഷേപങ്ങൾ പരിഗണിക്കണോ? സാമ്പത്തിക നേട്ടം വിദഗ്ദ്ധർ വിലയിരുത്തുന്നു
05/11/2026 Duration: 11minപലിശനിരക്കും, പണപ്പെരുപ്പവും ഉയരുന്ന സാഹചര്യത്തിൽ ഓസ്ട്രേലിയയിൽ വീട് വാങ്ങണോ, വാടകയ്ക്ക് താമസിക്കണോ എന്ന ചർച്ച സജീവമാകുകയാണ്. മോർട്ട്ഗേജ് തിരിച്ചടവിനായി വലിയ തുക ചെലവഴിക്കുന്നതിനേക്കാൾ സാമ്പത്തിക നേട്ടം മറ്റ് നിക്ഷേപങ്ങളാണോ? വീടെന്ന സ്വപ്നവും ദീർഘകാല സാമ്പത്തിക സുരക്ഷയും താരതമ്യം ചെയ്യുന്ന വിദഗ്ധരുടെ വിലയിരുത്തലുകൾ കേൾക്കാം, വാർത്തക്കപ്പുറത്തിലൂടെ വിശദമായി...#sbsaudiopodcast
-
ഇന്നത്തെ വാർത്ത: AUKUS കരാർ ഉടൻ റദ്ദാക്കണമെന്ന് ആവശ്യം; വൻ സാമ്പത്തിക നഷ്ടമെന്ന് സ്വതന്ത്ര അന്വേഷണ റിപ്പോർട്ട്
04/11/2026 Duration: 05min2026 നവംബർ നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast
-
പോയിൻറ് സിസ്റ്റത്തിൽ മാറ്റം വരുത്തി വിക്ടോറിയ: ഓസ്ട്രേലിയൻ വിസാ അപേക്ഷകർക്ക് അനുകൂലമോ?
04/11/2026 Duration: 18minഓസ്ട്രേലിയയിൽ വിസയുമായി ബന്ധപ്പെട്ട പോയിൻറ് സിസ്റ്റത്തിൽ വിക്ടോറിയൻ സർക്കാർ അടുത്തിടെ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിൻറെ പശ്ചാത്തലത്തിൽ നിലവിലെ ഓസ്ട്രേലിയൻ പോയിൻറ് സിസ്റ്റം എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നുകേൾക്കാം. അഡ്ലെയിഡിലെ Mindu , The Migration Agentലെ മിൻറു കുര്യൻ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...#sbsaudiopodcast
-
ഇന്നത്തെ വാർത്ത: RBA അഞ്ചാം തവണയും പലിശ കൂട്ടി; 18 വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്
03/11/2026 Duration: 04min2026 നവംബർ മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast
-
മതങ്ങൾക്കപ്പുറത്തെ ഒരുമയുടെ ആഘോഷം; ഓസ്ട്രേലിയൻ മലയാളികളുടെ ദീപാവലി ആഘോഷങ്ങൾ ഇങ്ങനെ
03/11/2026 Duration: 09minമതത്തിനും സംസ്കാരങ്ങൾക്കുമപ്പുറം ദീപാവലി ആഘോഷങ്ങളിൽ സജീവമാണ് ഓസ്ട്രേലിയയിലെ പല മലയാളികളും. മധുരം പങ്കിട്ടും ദീപാലങ്കാരങ്ങളിലും കമ്മ്യൂണിറ്റി ഈവൻറുകളിലും സകുടുംബം പങ്കെടുത്തുമാണ് ദീപാവലിയുടെ സന്തോഷം പലരും കൈമാറുന്നത്. ഓസ്ട്രേലിയയിലെ ദീപാവലി ആഘോഷ വിശേഷങ്ങളും കാഴ്ചപ്പാടുകളും മലയാളികൾ പങ്കുവെയ്ക്കുന്നത് കേൾക്കാം. മുകളിലെ പ്ലേയറിൽ നിന്നും.#sbsaudiopodcast
-
ഇന്നത്തെ വാർത്ത: രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും ഓസ്ട്രേലിയക്കാർക്ക് വിശ്വാസം കുറയുന്നു; സോഷ്യൽ മീഡിയയുടെ സ്വാധീനമെന്ന് വിദഗ്ദർ
02/11/2026 Duration: 05min2026 നവംബർ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast