Synopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodes
-
ക്യാമ്പസ് പ്രതിഷേധം: വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടി; രണ്ട് പേരെ പുറത്താക്കി ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റി
07/06/2024 Duration: 04min2024 ജൂൺ ഏഴിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
Australia’s coffee culture explained - ക്യാപ്പിച്ചിനോ മുതൽ ബേബിച്ചിനോ വരെ; ഓസ്‌ട്രേലിയക്കാരുടെ കോഫി സംസ്കാരത്തെക്കുറിച്ച് അറിയാനേറെ
07/06/2024 Duration: 09minAustralians are coffee-obsessed, so much so that Melbourne is often referred to as the coffee capital of the world. Getting your coffee order right is serious business, so let’s get you ordering coffee like a connoisseur. - ഒരു കാപ്പി സംസ്കാരം നമ്മൾ മലയാളികൾക്കുള്ളതാണ്. എന്നാൽ ഓസ്‌ട്രേലിയക്കാരുടെ കോഫി സംസ്കാരത്തിലെ വൈവിധ്യം ഒന്നു വേറെ തന്നെയാണ്. അതുകൊണ്ട് തന്നെ മെൽബൺ ലോകത്തെ കോഫീ തലസ്ഥാനമായി വരെ അറിയപ്പെടുന്നു. ഓസ്‌ട്രേലിയയിലെ വിവിധ തരം കാപ്പികളെ കുറിച്ചും, അവ എങ്ങനെ ഇത്ര പ്രിയമേറിയതായി എന്നും കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും.
-
സ്വവർഗ്ഗ ലൈംഗികത കുറ്റകൃത്യമായിരുന്ന കാലത്ത് ശിക്ഷ നേരിട്ടവരോട് മാപ്പ് പറഞ്ഞ് NSW പ്രീമിയർ
06/06/2024 Duration: 04min2024 ജൂൺ ആറിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
പലിശ കുറയ്ക്കുന്ന ആദ്യ G7 രാജ്യമായി കാനഡ; ജൂണിലെ RBA യോഗത്തിൽ എന്തു പ്രതീക്ഷിക്കാം?
06/06/2024 Duration: 05minബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് 5.00 ശതമാനത്തിൽ നിന്ന് 4.75 ശതമാനത്തിലേക്ക് വെട്ടി കുറച്ചു. ഇതുവഴി പലിശ കുറയ്ക്കാൻ തീരുമാനിക്കുന്ന ആദ്യ G 7 രാജ്യമായി കാനഡ മാറിയിരിക്കുകയാണ്. ജൂൺ മാസത്തിലെ യോഗത്തിൽ ഓസ്‌ട്രേലിയൻ റിസർവ് ബാങ്ക് എന്ത് തീരുമാനമെടുക്കുമെന്നുള്ള ആകാംക്ഷയിലാണ് നിരവധിപ്പേർ. പലിശയുമായി ബന്ധപ്പെട്ട് അടുത്തിടെ ചർച്ചയായിരിക്കുന്ന പ്രധാന വിഷയങ്ങൾ ഏതൊക്കെയെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
വീടുകൾക്ക് ക്ഷാമം, 'വില തോന്നും പടി'; വീട് വാങ്ങുന്നവരും വിൽക്കുന്നവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
06/06/2024 Duration: 16minഓസ്ട്രേലിയൻ ഭവന വിപണ മുന്നോട്ട് കുതിക്കുകയാണ്. ആദ്യമായി വീട് വാങ്ങാൻ ശ്രമിക്കുമ്പോൾ ചിലർ നേരിടുന്ന പ്രശ്നങ്ങളെ പറ്റിയും വീട് വാങ്ങാനും, വിൽക്കാനും ശ്രമിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ പറ്റിയും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും..
-
ഓസ്‌ട്രേലിയൻ സമ്പദ്‌വ്യവസ്ഥ മന്ദഗതിയിൽ; 2024 ആദ്യ പാദത്തിലെ വളർച്ച 0.1%
05/06/2024 Duration: 03min2024 ജൂൺ അഞ്ചിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
മൂന്നാം സർക്കാർ രൂപീകരിക്കാൻ തയ്യാറെടുത്തു മോദി; തൃശൂർ 'എടുത്ത്' സുരേഷ് ഗോപി, കേരളം തൂത്തുവാരി കോൺഗ്രസ്
05/06/2024 Duration: 21minഇന്ത്യൻ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സഖ്യ കക്ഷികളുടെ പിന്തുണയോടെ സർക്കാർ രൂപകരിക്കാനുള്ളത് ഒരുക്കത്തിലാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കാത്ത പശ്ചാത്തലത്തിൽ, ശക്തമായ പ്രകടനം കാഴ്ച്ചവച്ച ഇന്ത്യ സഖ്യത്തിന് സർക്കാർ രൂപീകരിക്കാൻ കഴിയുമോ എന്ന വിഷയവും ചർച്ചയാകുന്നുണ്ട്. ഇന്ത്യൻ റിപ്പോർട്ടർ AN കുമാരമംഗലം തെരഞ്ഞെടുപ്പിന് ശേഷമുള്ള അന്തരീക്ഷം വിലയിരുത്തുന്നു.
-
വായ്പ അടയ്ക്കാൻ ബുദ്ധിമുട്ടുന്നവരെ കമ്പനികൾ കൈവിടുന്നതായി ASIC; സഹായ പദ്ധതികൾ ലഭ്യമാക്കണമെന്ന് ആവശ്യം
04/06/2024 Duration: 03min2024 ജൂൺ നാലിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
എക്സിറ്റ് പോളുകളെ നിഷ്പ്രഭമാക്കി ഇന്ത്യയിൽ ഇഞ്ചോടിഞ്ച് പോരാട്ടം; തൃശൂരിൽ സുരേഷ് ഗോപി വിജയത്തിലേക്കെന്ന് സൂചന
04/06/2024 Duration: 07minഇന്ത്യയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എക്സിറ്റ് പോളുകളെ നിഷ്പ്രഭമാക്കി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നിലവിലെ സാഹചര്യം വിവരിക്കുകയാണ് ഇന്ത്യൻ റിപ്പോർട്ടർ AN കുമാരമംഗലം.
-
ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ഫലം നാളെ; എക്സിറ്റ് പോളുകൾ വന്നതിന് ശേഷമുള്ള അന്തരീക്ഷം ഇങ്ങനെ
03/06/2024 Duration: 08minഇന്ത്യൻ ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റമാണ് എക്സിറ്റ് പോളുകളിൽ പ്രവചിക്കുന്നത്. എക്സിറ്റ് പോളുകൾ വന്നതിന് ശേഷമുള്ള അന്തരീക്ഷം എങ്ങനെയെന്ന് വിവരിക്കുകയാണ് ഇന്ത്യയിലുള്ള എസ് ബി എസ് പ്രതിനിധി ആറൻ ഫെർണാണ്ടസ്. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഓസ്ട്രേലിയയിൽ ഭവന വിപണി മുന്നോട്ട്; വീട് വിലയിൽ കാൻബറയെ പിന്തള്ളി ബ്രിസ്ബെൻ രണ്ടാമത്
03/06/2024 Duration: 03min2024 ജൂൺ മൂന്നിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്ട്രേലിയയിലെ 26 ലക്ഷം ജീവനക്കാർക്ക് ശമ്പളം കൂടും; മിനിമം വേതനത്തിൽ 3.75% വർദ്ധനവ്
03/06/2024 Duration: 02minഓസ്ട്രേലിയയിലെ മിനിമം വേതന നിരക്കിൽ 3.75 ശതമാനത്തിൻറെ വർദ്ധനവ് ഫെയർ വർക്ക് കമ്മീഷൻ പ്രഖ്യാപിച്ചു. വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
ശാസ്ത്ര വിഷയങ്ങളിൽ ഓസ്ട്രേലിയൻ വിദ്യാർത്ഥികൾക്ക് നിലവാരം പോര, പണപ്പെരുപ്പ നിരക്കിൽ നേരിയ വർദ്ധനവ്; ഓസ്‌ട്രേലിയ പോയവാരം...
01/06/2024 Duration: 10minഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...
-
മെൽബണിലെ MP ഓഫീസുകൾക്ക് നേരെ ആക്രമണം; കെട്ടിടങ്ങളിൽ പലസ്തീൻ അനുകൂല മുദ്രാവാക്യങ്ങൾ
31/05/2024 Duration: 03min2024 മെയ് 31ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
Baby blues or postnatal depression? How to help yourself and your partner - പ്രസവകാലത്തെ ആകുലതകൾ തിരിച്ചറിയേണ്ടത് പ്രധാനം; ഓസ്‌ട്രേലിയയിൽ ലഭ്യമായ സേവനങ്ങൾ അറിയാം
31/05/2024 Duration: 09minAre you an expectant or new parent? You or your partner may experience the so-called ‘baby blues’ when your baby is born. But unpleasant symptoms are mild and temporary. Postnatal depression is different and can affect both parents. Knowing the difference and how to access support for yourself or your partner is crucial for your family’s wellbeing. - ഒരു കുഞ്ഞു ജനിക്കുമ്പോൾ സ്ത്രീകളും പുരുഷന്മാരും പല രീതിയിലുമുള്ള മാനസിക പ്രശ്നങ്ങളിലൂടെ കടന്നുപോകാം. പോസ്റ്റ് നേറ്റൽ ഡിപ്രെഷനിലൂടെയാണോ കടന്നുപോകുന്നത് എന്നറിയേണ്ടത് പ്രധാനമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ പ്രശ്നങ്ങൾ നേരിടുന്നവർക്ക് ഓസ്‌ട്രേലിയയിൽ ലഭ്യമായ സേവനങ്ങളെക്കുറിച്ച് അറിയാം മുകളിലെ പ്ലെയറിൽ നിന്ന്.
-
അവകാശങ്ങളില്ലാത്ത ജനത; പറിച്ചെറിയപ്പെട്ട കുഞ്ഞുങ്ങള്‍: അനുരഞ്ജനവാരത്തില്‍ അറിഞ്ഞിരിക്കേണ്ട ആദിമവര്‍ഗ്ഗ ചരിത്രം...
31/05/2024 Duration: 13min60,000 വര്‍ഷത്തെ ചരിത്രം പേറുന്ന ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ സമൂഹത്തെക്കുറിച്ച് മനസിലാക്കാനും, ഒത്തുപോകാനും പ്രോത്സാഹിപ്പിക്കുന്ന സമയമാണ് ദേശീയ അനുരഞ്ജന വാരം. എന്തായിരുന്നു ആദിമവര്‍ഗ്ഗ ജനതയ്ക്ക് കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ഈ രാജ്യത്ത് അനുഭവിക്കേണ്ടി വന്നത്? മുന്‍ നൈഡോക് പുരസ്‌കാര ജേതാവായ ഡോ. ഹരികുമാര്‍ കെ എസ് അതേക്കുറിച്ച് വിശദീകരിക്കുന്നു.
-
ഓസ്‌ട്രേലിയൻ ബീഫിനെതിരെയുള്ള ഉപരോധങ്ങൾ ചൈന പിൻവലിച്ചു; കന്നുകാലി കർഷകർക്ക് ആശ്വാസമെന്ന് കൃഷി മന്ത്രി
30/05/2024 Duration: 04min2024 മെയ് 30ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
എവറസ്റ്റ് ഫിഷ് കറി മസാലയിൽ രാസവസ്തുക്കൾ; ഓസ്‌ട്രേലിയയിൽ 50g പാക്കറ്റുകൾ പിൻവലിച്ചു
30/05/2024 Duration: 02minഎവറസ്റ്റ് ഫിഷ് കറി മസാലയുടെ 50g പാക്കറ്റുകൾ പിൻവലിക്കുന്നതായി ഫുഡ് സ്റ്റാൻഡേർഡ്‌സ് ഓസ്‌ട്രേലിയ അറിയിച്ചു. അപകടകരമായ രാസവസ്തുവിന്റെ സാന്നിധ്യത്തെ തുടർന്നാണ് നടപടി. എത്തിലീൻ ഓക്‌സൈഡ് മലിനീകരണത്തെ തുടർന്നാണ് നടപടിയെന്ന് ഫുഡ് സ്റ്റാൻഡേർഡ്‌സ് ഓസ്‌ട്രേലിയ വ്യക്തമാക്കി. ബെസ്റ്റ് ബിഫോർ 9/ 25 എന്ന് രേഖപ്പെടുത്തിയിട്ടുള്ള പാക്കറ്റുകളാണ് പിൻവലിച്ചിരിക്കുന്നത്. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് മോശമാണോ?; ഭക്ഷണരീതികൾ പ്രമേയമാക്കിയുള്ള മലയാളിയുടെ പുസ്തകത്തിന് NSW സർക്കാർ പുരസ്‌കാരം
30/05/2024 Duration: 13minകൈകൊണ്ട് ഭക്ഷണം കഴിക്കുന്ന രീതിയെക്കുറിച്ച് മലയാളി കുടുംബങ്ങളിലെ കുട്ടികൾ എന്ത് ചിന്തിക്കുന്നു എന്ന പ്രമേയം ആസ്പദമാക്കിയുള്ള കുട്ടികളുടെ പുസ്തകം NSW സർക്കാറിന്റെ മൾട്ടികൾച്ചറൽ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ്. 'Stay for Dinner' എന്ന കുട്ടികളുടെ പുസ്തകമാണ് NSW സർക്കാറിന്റെ $30,000 ന്റെ പുരസ്‌കാരത്തിന് അർഹമായത്. പുസ്തകത്തിന്റെ പ്രമേയത്തെക്കുറിച്ച് പുസ്തകം എഴുതിയ ബ്രിസ്‌ബൈനിലുള്ള സന്ധ്യ പറപ്പൂക്കാരൻ വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
നാണയപ്പെരുപ്പ നിരക്കിൽ നേരിയ വർദ്ധനവ്; പലിശ കുറയാൻ കൂടുതൽ സമയമെടുത്തേക്കുമെന്ന് ആശങ്ക
29/05/2024 Duration: 04min2024 മെയ് 29ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...