Sbs Malayalam -

  • Author: Vários
  • Narrator: Vários
  • Publisher: Podcast
  • Duration: 61:45:19
  • More information

Informações:

Synopsis

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episodes

  • ഇന്ത്യൻ രേഖകൾ അറ്റസ്റ്റ് ചെയ്യാൻ Justice of the peaceനെ സമീപിച്ചാൽ മതിയോ അതോ നോട്ടറിയേയോ?

    03/01/2025 Duration: 16min

    ഇന്ത്യയിലേക്കുള്ള ഔദ്യോഗിക രേഖകൾ ഓസ്‌ട്രേലിയയിൽ സാക്ഷ്യപ്പെടുത്തേണ്ടി വരികയാണെങ്കിൽ ആരുടെ സഹായമാണ് തേടേണ്ടത്? ഇന്ത്യൻ രേഖകൾ അറ്റസ്റ്റ് ചെയ്യാൻ Justice of the peaceനെ സമീപിച്ചാൽ മതിയോ അതോ നോട്ടറിയുടെ സേവനം ആവശ്യമായി വരുമോ? മെൽബണിൽ ബി കെ ലോയേഴ്സ് ആൻഡ് കൺവേയൻസേഴ്സിൽ പ്രിൻസിപ്പൽ സോളിസിറ്ററായ ബിന്ദു കുറുപ്പ് വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്ന്.

  • 2025ൽ വിദേശ യാത്രയ്ക്ക് ഒരുങ്ങുകയാണോ? ഈ വിസ നിയമ മാറ്റങ്ങൾ അറിഞ്ഞിരിക്കാം...

    03/01/2025 Duration: 05min

    യൂറോപ്, അമേരിക്ക എന്നിങ്ങനെ വിവിധ രാജ്യങ്ങളിലേക്ക് പോകാനുള്ള വിസ നിയമങ്ങളിൽ 2025 മുതൽ മാറ്റം നിലവിൽ വന്നിട്ടുണ്ട്. ഈ വിസ നിയമ മാറ്റങ്ങളെ കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും....

  • ഓസ്‌ട്രേലിയയിലെ പേരക്കുട്ടികളെ 'മലയാളികളാക്കുന്ന' മുത്തശ്ശിമാര്‍ പറയുന്നു

    02/01/2025 Duration: 15min

    ഓസ്ട്രേലിയിൽ ജനിച്ച് വളരുന്ന മലയാളി കുട്ടികളിൽ നല്ലൊരു ഭാഗവും മലയാളം പഠിച്ചു തുടങ്ങുന്നത് മുത്തശ്ശിമാരിൽ നിന്നായിരിക്കും. അമ്മൂമ്മക്കഥകളിലൂടെ മലയാളം പഠിക്കുമ്പോൾ ഭാഷക്കപ്പുറം ബന്ധങ്ങളുടെ മാധുര്യം കൂടിയാണ് കുട്ടികൾക്ക് പകർന്ന് കിട്ടുന്നത്. കുട്ടികളെ 'മലയാളികളാക്കുന്ന' മുത്തശ്ശിമാർക്ക് എന്താണ് പറയാൻ ഉള്ളത്...? കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • പണപ്പെരുപ്പം, പലിശനിരക്ക്: 2025ൽ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുമോ?

    02/01/2025 Duration: 07min

    2025 ഫെഡറൽ തിരഞ്ഞെടുപ്പ് മുതൽ മിഡിൽ ഈസ്റ്റിലെ സംഭവങ്ങൾ വരെ ഓസ്‌ട്രേലിയൻ സാമ്പത്തീക രംഗത്തെയും പലിശ നിരക്കിനെയും എങ്ങനെ ബാധിച്ചേക്കാം എന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • കുട്ടികളിലെ സോഷ്യൽ മീഡിയ നിരോധനം പ്രായോഗികമോ? ചില പ്രതികരണങ്ങൾ കേൾക്കാം

    01/01/2025 Duration: 11min

    ഓസ്‌ട്രേലിയയിൽ 16 വയസ്സിൽ താഴെയഉള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കാനുള്ള ബില്ല് പാർലമെന്റിൽ പാസ്സാക്കി. സാങ്കേതിക വിദ്യ വിരൽതുമ്പിൽ ആയിരിക്കുന്ന ഈ കാലത്ത് സോഷ്യൽ മീഡിയ നിരോധനം പ്രായോഗികമോ? ഈ വിഷയത്തിൽ ചില മാതാപിതാക്കളുടെയും കുട്ടികളുടെയും പ്രതികരണം കേൾക്കാം...

  • ഓസ്‌ട്രേലിയൻ ഓഫീസിൽ മലയാളം പറയാമോ? മലയാളികളുടെ കാഴ്ചപ്പാടുകൾ അറിയാം

    31/12/2024 Duration: 11min

    ന്യൂസിലാൻറിലെ ഒരാശുപത്രിയിൽ ജീവനക്കാർ തമ്മിൽ മലയാളം സംസാരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള നിർദ്ദേശം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. തൊഴിലിടങ്ങളിൽ മലയാളം സംസാരിക്കുന്നതിനെ ഓസ്ട്രേലിയൻ മലയാളികൾ എങ്ങനെ കാണുന്നുവെന്നും അവരുടെ കാഴ്ചപ്പാടുകൾ എന്താണെന്നും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • ഓസ്ട്രേലിയൻ ബീച്ചുകളിൽ പതിയിരിയ്ക്കുന്ന അപകടങ്ങൾ എന്തെല്ലാം?

    30/12/2024 Duration: 12min

    വേനൽ ആരംഭിച്ചതോടെ ബീച്ചിലേക്കുള്ള വിനോദ യാത്രകളും കൂടിയിരിക്കുകയാണ്, ഓസ്‌ട്രേലിയൻ ബീച്ചുകളിൽ പോകുമ്പോൾ സുരക്ഷിതായിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • ‘ഓസ്ട്രേലിയയിൽ മന്ത്രിക്ക് രാജകീയ പദവിയില്ല, ജയ് വിളികളുമില്ല’; മന്ത്രിക്കസേരയുടെ വിശേഷങ്ങളുമായി മലയാളിമിനിസ്റ്റർ

    30/12/2024 Duration: 11min

    ഓസ്ട്രേലിയയിലെ ആദ്യത്തെ മലയാളി മന്ത്രിയായ ജിൻസൺ ആൻറോ ചാൾസ് ഓസ്ട്രേലിയൻ മന്ത്രിക്കസേരയുടെ വിശേഷങ്ങളും, തൻറെ കാഴ്ചപ്പാടുകളും SBS മലയാളത്തോട് പങ്കുവെയ്ക്കുന്നത് കേൾക്കാം.

  • ലേബർ പാർട്ടിയുടെ ജനസമ്മതി കുറയുന്നുവെന്ന് ന്യൂസ്പോൾ സർവ്വേ; ബോക്സിംഗ് ഡേ കച്ചവടം 1.3 ബില്യണെന്നും റിപ്പോർട്ട്; ഓസ്ട്രേലിയ പോയവാരം

    28/12/2024 Duration: 07min

    ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

  • ശുദ്ധവായുവിൽ മുന്നിൽ ഈ ഓസ്ട്രേലിയൻ നഗരങ്ങൾ; ഏറ്റവും പിന്നില്‍ ഡല്‍ഹിയും കൊല്‍ക്കത്തയും

    27/12/2024 Duration: 06min

    ലോകത്ത് ഏറ്റവും ശുദ്ധമായ വായു ഉള്ള സ്ഥലമേതാണ്? ഓസ്‌ട്രേലിയയിലെ മൂന്ന് നഗരങ്ങള്‍ ആദ്യ പത്തിലുണ്ടെന്നാണ് പുതിയ ഒരു റിപ്പോര്‍ട്ടിൽ പറയുന്നു. ഏറ്റവും വായുമലിനീകരണമുള്ള പട്ടികയില്‍ ഇന്ത്യയിലെ രണ്ടു നഗരങ്ങള്‍ മുന്‍പന്തിയിലുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. കേൾക്കാം, വിശദമായി കേള്‍ക്കാം.

  • നൊവേറ്റഡ് ലീസ് എന്താണ്, കാര്‍ വാങ്ങുമ്പോൾ നൊവേറ്റഡ് ലീസ് ലാഭകരമാണോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...

    26/12/2024 Duration: 14min

    ഓസ്‌ട്രേലിയയിൽ ഒട്ടേറെ തൊഴിലുടമകൾ അവരുടെ ജീവനക്കാർക്ക് കാർ വാങ്ങാൻ നൊവേറ്റഡ് ലീസ് എന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്. എന്താണ് നൊവേറ്റഡ് ലീസ് എന്നും, നോവേറ്റഡ് ലീസ് എടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും സൗത്ത് ഓസ്‌ട്രേലിയയിൽ ലീസ് കൺസൾറ്റൻറ് ആയ സനോജ് സോമൻ പിള്ള സംസാരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും

  • ഓർമ്മകളുടെ നാലുകെട്ടിൽ ഇനി എം.ടിയും; അനുസ്മരിച്ച് ഓസ്ട്രേലിയൻ മലയാളികൾ

    26/12/2024 Duration: 17min

    പ്രശസ്ത സാഹിത്യകാരൻ, മലയാളികളുടെ പ്രീയപ്പെട്ട എം.ടി ബുധനാഴ്ച അന്തരിച്ചു. എം.ടി വാസുദേവൻ നായരെയും അദ്ദേഹത്തിന്ററെ സൃഷ്ടികളെയും ഓസ്ട്രേലിയൻ മലയാളികൾ അനുസ്മരിക്കുന്നത് കേൾക്കാം, മുകളലിലെ പ്ലെയറിൽ നിന്നും...

  • 'ബോക്സിങ് ഡേ' ഇങ്ങെത്തി ഈ ദിനത്തിന് പിന്നിലെ ചരിത്രമറിയാം

    24/12/2024 Duration: 07min

    വിലക്കുറവിൽ സാധനങ്ങൾ വാങ്ങാനുള്ള അവസരത്തിനായി 'ബോക്സിങ്ങ് ഡേ' വരാനായി പലരും കാത്തിരിക്കാറുണ്ട്. എങ്ങനെയാണ് 'ബോക്‌സിംഗ് ഡേ' തുടങ്ങിയത് എന്ന് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും

  • 'പബ്ലിക് ഹോളിഡേയിൽ ജോലി ചെയ്യുന്നതല്ലേ ലാഭം'; ഓസ്ട്രേലിയയിൽ ഡിസംബർ മാസത്തിലെ നിർബന്ധിത അവധികൾ ആവശ്യമാണോ?

    24/12/2024 Duration: 09min

    ക്രിസ്മസ്-ന്യൂ ഇയർ കാലത്ത് ഒട്ടുമിക്ക കമ്പനികളും ജീവനക്കാർക്ക് നിർബന്ധിത അവധി നൽകാറുണ്ട്. ഇത്തരം അവധികളെ നേട്ടമായി കാണുന്നവരും, നിർബന്ധിത അവധികൾ അനാവശ്യമാണെന്ന അഭിപ്രായമുള്ളവരും നമുക്കിടയിലുണ്ട്. ഓസ്‌ട്രേലിയയിലെ നിർബന്ധിത അവധിക്കാലത്തെ കുറിച്ച് ചില മലയാളികൾ അഭിപ്രായങ്ങൾ പങ്കുവെയ്ക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

  • മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാൽ ബ്രെയിന്‍ ക്യാന്‍സർ വരുമോ? ഓസ്‌ട്രേലിയന്‍ പഠനത്തിൻറെ വിശദാംശങ്ങൾ അറിയാം

    23/12/2024 Duration: 07min

    മൊബൈല്‍ ഫോണുകളുടെ ഉപയോഗം ബ്രെയിന്‍ ക്യാന്‍സറിന് കാരണമാകുമോ? പ്രത്യേകിച്ചും, റേഡിയേഷന്‍ കൂടിയ മൊബൈലുകളുടെ ദീര്‍ഘകാല ഉപയോഗം? ഇതുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം...

  • 'കാറും ലോലിയും വേണം, പിന്നെ റെയിൻഡീറിനൊപ്പം റൈഡും'; സമ്മാനങ്ങൾക്കായി സാന്തായെ കാത്തിരിക്കുന്ന കുട്ടിക്കുരുന്നുകൾ

    23/12/2024 Duration: 04min

    ക്രിസ്മസ് കാലത്ത് സമ്മാനങ്ങളുമായി വരുന്ന സാന്താക്ലോസിനെ കാത്തിരുന്നൊരു കുട്ടിക്കാലം നമ്മളിൽ പലർക്കുമുണ്ടാകും. ഈ ക്രിസ്മസ് കാലത്ത് സാന്താക്ലോസിനായി കാത്തിരിക്കുന്ന ചില കുഞ്ഞുകൂട്ടുകാരുടെ ആഗ്രഹങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

  • ക്വീൻസ്ലാന്റിലേക്ക് യാത്ര ചെയ്യുന്നവർക്ക് കാലാവസ്ഥ മുന്നറിയിപ്പ്; സമരം പ്രഖ്യാപിച്ച് റെയിൽവേ-ക്വാണ്ടസ് ജീവനക്കാർ; ഓസ്ട്രേലിയ പോയ വാരം

    21/12/2024 Duration: 08min

    ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

  • AGL കമ്പനിക്ക് 25 മില്യൺ ഡോളർ പിഴ; ഇനിയും അമിത തുക ഈടാക്കിയാൽ ക്ഷമിക്കില്ലെന്ന് സർക്കാർ

    20/12/2024 Duration: 03min

    2024 ഡിസംബർ 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..

  • ആരോഗ്യപ്രവർത്തകരുടെ രജിസ്ട്രേഷനിൽ ഇളവുകൾ പ്രഖ്യാപിച്ച് ഓസ്ട്രേലിയ; IELTS സ്കോറിലടക്കം മാറ്റങ്ങൾ

    20/12/2024 Duration: 08min

    ഓസ്‌ട്രേലിയൻ ഹെൽത്ത് പ്രാക്ടീഷണർ റെഗുലേഷൻ ഏജൻസി(AHPRA) ഇംഗ്ലീഷ് ഭാഷാ പരീക്ഷകളുടെ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. IELTS പരീക്ഷയുടെ സ്കോറിലടക്കം വരുത്തിയിരിക്കുന്ന മാറ്റങ്ങളെ പറ്റി മെൽബണിലെ ഫ്ലൈവേൾഡ് മൈഗ്രേഷൻ ലോയേഴ്സിൽ മൈഗ്രേഷൻ ലോയറായ താര എസ് നമ്പൂതിരി വിശദീകരിക്കുന്നത് കേൾക്കാം. മുകളിലെ പ്ലെയറിൽ നിന്നും...

  • ക്വീൻസ്ലാൻറിലെ പലയിടങ്ങളിലും വെള്ളപ്പൊക്ക മുന്നറിയിപ്പ്; സൺഷൈൻ കോസ്റ്റ്, ഗോൾഡ്കോസ്റ്റ് എന്നിവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം

    19/12/2024 Duration: 03min

    2024 ഡിസംബർ 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..

page 1 from 25