Synopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodes
-
നോൺ വെജ് സദ്യയും, പക്ഷി മൃഗാദികൾക്ക് കണിയും; കേരളത്തിലെ വിവിധ ജില്ലകളിലെ വിഷു ആഘോഷങ്ങളെ കുറിച്ച് കേൾക്കാം...
15/04/2026 Duration: 11minമലയാളികൾ ആണെങ്കിലും കേരളത്തിൻറെ വിവിധ ഇടങ്ങളിൽ വിഷു ആഘോഷങ്ങളും ആചാരങ്ങളും വ്യത്യസ്തമാണ്. കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ വിഷു ആഘോഷങ്ങളും, വിഷു വിശേഷങ്ങളും ചില ഓസ്ട്രേലിയൻ മലയാളികൾ പങ്കുവെയ്ക്കുന്നത് കേൾക്കാം...
-
ഇന്നത്തെ വാർത്ത: ഓസ്ട്രേലിയൻ കുടിയേറ്റത്തിന് സോഷ്യൽ മീഡിയ പരിശോധന; ‘ട്രംപ് മോഡൽ’ നയം ആവശ്യമെന്ന് പ്രതിപക്ഷം
14/04/2026 Duration: 04min2026 ഏപ്രിൽ 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
റോബ്ലോക്സിൽ കുട്ടികൾക്കായി ഇനി രണ്ട് അക്കൗണ്ടുകൾ; രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട പുതിയ മാറ്റങ്ങൾ...
14/04/2026 Duration: 03minഓൺലൈൻ ഗെയിമിംഗ് ലോകത്തെ പ്രമുഖ പ്ലാറ്റ്ഫോമായ റോബ്ലോക്സ്, ഘടനയിൽ ചില മാറ്റങ്ങൾ വരുത്തുകയാണ്. കുട്ടികൾക്കെതിരെയുള്ള ഓൺലൈൻ ചതിക്കുഴികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഓസ്ട്രേലിയൻ സർക്കാരിന്റെ കർശന നിർദ്ദേശത്തെത്തുടർന്നാണ് ഈ മാറ്റം.കുട്ടികൾക്ക് സുരക്ഷിതമായ ഒരു ഡിജിറ്റൽ ഇടം ഒരുക്കാനാണ് ഈ പരിഷ്കാരണത്തിലൂടെ റോബ്ലോക്സ് ലക്ഷ്യമിടുന്നത്. വിശദമായി അറിയാം മുകളിലെ പ്ലേയറിൽ നിന്നും....
-
കണിവെള്ളരിയും കൊന്നപ്പൂവും കിട്ടിയോ? ഓസ്ട്രേലിയൻ മലയാളിയുടെ വിഷുവിശേഷങ്ങൾ അറിയാം...
13/04/2026 Duration: 07minഓസ്ട്രേലിയൻ മണ്ണിലും ഐശ്വര്യത്തിൻ്റെ പൊൻകണിയൊരുക്കി മലയാളി സമൂഹം വിഷു ആഘോഷിക്കാനൊരുങ്ങുകയാണ്. കേരളത്തിൽ കിട്ടുന്ന വിഭവങ്ങളുടെ അഭാവത്തിൽ ലഭ്യമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് പാരമ്പര്യ തനിമ ചോരാതെ വിഷുവിനെ വരവേൽക്കുകയാണ് അവർ. ഓസ്ട്രേലിയയിലെ തിരക്കേറിയ ജീവിതത്തിനിടയിലും ഐശ്വര്യത്തിൻ്റെ കണി കണ്ടുണരാൻ മലയാളികൾ നടത്തുന്ന തയ്യാറെടുപ്പുകളെക്കുറിച്ചും, പ്രാദേശിക വിഭവങ്ങൾ ഉപയോഗിച്ച് അവർ ഒരുക്കുന്ന കണിവിശേഷങ്ങളെക്കുറിച്ചും കേൾക്കാം..മുകളിലെ പ്ലേയറിൽ നിന്നും.....
-
ഇന്നത്തെ വാർത്ത: പുതിയ പ്രതിരോധ സേന മേധാവിയെ പ്രഖ്യാപിച്ചു; ചരിത്രത്തിൽ ആദ്യമായി കരസേനയ്ക്ക് വനിതാ നേതൃത്വം
13/04/2026 Duration: 03min2026 ഏപ്രിൽ 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
പ്രചാരണത്തിൽ പണമൊഴുക്ക്, സോഷ്യൽ മീഡിയയെ വിലയ്ക്കെടുത്ത് രാഷ്ട്രീയ പാർട്ടികൾ, പുതുതലമുറയും സജീവം; വിധിയെഴുത്തിൻറെ ഉൾക്കാഴ്ചകൾ
13/04/2026 Duration: 15minകേരള നിയമ സഭ തിരഞ്ഞെടുപ്പിൻറ ആളും ആരവും അടങ്ങി. ഇനിയങ്ങോട്ട് കാത്തിരിപ്പിൻറെ നാളുകളാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലുണ്ടായിരുന്ന എസ്ബിഎസ് മലയാളം എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ദീജു ശിവദാസ് പ്രചാരണ രംഗത്തെ പുതുമകളും, മാറ്റങ്ങളും പങ്കുവെയ്ക്കുന്നത് കേൾക്കാം.
-
വേനൽക്കാലത്ത് നിങ്ങളുടെ വയർ അസ്വസ്ഥമാകാറുണ്ടോ? കാരണങ്ങളിതാകാം..
12/04/2026 Duration: 03minകുടലിനെ ബാധിക്കുന്ന ഡൈവർട്ടിക്യുലൈറ്റിസ് എന്ന ആരോഗ്യപ്രശ്നം വേനൽക്കാലത്തും ശരത്കാലത്തും വർധിക്കുന്നതായി പഠനത്തിൽ പറയുന്നു. ശൈത്യകാലത്തെ അപേക്ഷിച്ച് ഈ സീസണുകളിൽ രോഗസാധ്യത 27 ശതമാനം വരെ കൂടുതലാണ്. സിഡ്നി സർവകലാശാല നടത്തിയ പുതിയ പഠനത്തിൻറെ വിശദാംശങ്ങളറിയാം.. മുകളിലെ പ്ലേയറിൽ നിന്ന്....
-
ഓസ്ട്രേലിയ പോയവാരം: പെട്രോളിന് പകരം സിംഗപ്പൂരിന് LNG; മുൻ സൈനികനെ അറസ്റ്റ് ചെയ്തത് അപമാനിക്കാനെന്ന് പ്രതിപക്ഷം
10/04/2026 Duration: 10minഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
-
ഇന്നത്തെ വാർത്ത: NDIS ആനുകൂല്യങ്ങൾ വെട്ടികുറച്ചേക്കും; വരുമാന പരിധി നിശ്ചയിക്കുമെന്ന് സൂചന
10/04/2026 Duration: 04min2026 ഏപ്രിൽ പത്തിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
വാടകയിലും മെച്ചം സ്വന്തമായി വാങ്ങുന്നത്; റെൻറിനേക്കാൾ കുറഞ്ഞ തിരിച്ചടവിൽ യൂണിറ്റ് ലഭ്യമായ പ്രദേശങ്ങളറിയാം..
10/04/2026 Duration: 06minഓസ്ട്രേലിയയിലെ ചില നഗരങ്ങളിൽ, വാടകയ്ക്ക് താമസിക്കുന്നതിനേക്കാൾ ലാഭകരം, സ്വന്തമായി ഒരു അപ്പാർട്മെൻറോ, യൂണിറ്റോ സ്വന്തമാക്കുന്നതാണെന്ന് പഠന റിപ്പോർട്ട്. മാർക്കറ്റ് റിസെർച്ച് സ്ഥാപനമായ കൊട്ടാലിറ്റിയാണ് ഈ റിപ്പോർട്ട് പുറത്തിറക്കിയത്. പഠന റിപ്പോർട്ടിൻറെ വിശദാംശങ്ങൾ കേൾക്കാം...
-
ഇന്നത്തെ വാർത്ത: ഇന്ധന വില ഉടൻ കുറയില്ലെന്ന് സർക്കാർ; എണ്ണ ഉറപ്പാക്കാൻ പ്രധാനമന്ത്രി സിംഗപ്പൂരിലേക്ക്
09/04/2026 Duration: 03min2026 ഏപ്രിൽ ഒമ്പതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
നാട്യ വിസ്മയവുമായി ശോഭന; കലാവിരുന്നുമായി ആദിമ വർഗ വിഭാഗവും
09/04/2026 Duration: 04minസിഡ്നിയിലെ പാരമറ്റയിലാണ് ഓസ്ട്രേലിയൻ ആദിമ വർഗ വിഭാഗ കലാകാരൻമാരും പത്മഭൂഷൺ ശോഭനയും അരങ്ങിലെത്തുന്നത്. ഇന്ത്യൻ ക്ലാസിക്കൽ നൃത്തവും ആദിമ വർഗ്ഗ സമൂഹ കാലപരിപാടികളുമാണ് ചടങ്ങിലുണ്ടാകുക. സിഡ്നിയിലെ പാരമറ്റയിൽ നടക്കുന്ന ചടങ്ങിൻറെ വിശേഷങ്ങൾ സംഘാടകരായ തനുജ രവീന്ദ്രനും സത്യജിത്ത് കല്യാടനും പങ്കുവയ്ക്കുന്നത് കേൾക്കാം
-
ഇന്നത്തെ വാർത്ത: ട്രംപിനെ കുറ്റപ്പെടുത്തി ഓസ്ട്രേലിയൻ പ്രധാനമന്ത്രി; പ്രസ്താവനകൾ ഒരു പ്രസിഡൻറിന് ചേർന്നതല്ല
08/04/2026 Duration: 04min2026 ഏപ്രിൽ എട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഉൾനാടൻ സിറ്റികൾക്ക് പ്രിയമേറുന്നു; കുടിയേറ്റം കൂടുതലും ഈ ഓസ്ട്രേലിയൻ സിറ്റികളിലേക്ക്...
08/04/2026 Duration: 04minതലസ്ഥാന നഗരങ്ങളിൽ നിന്നും ചെലവ് കുറഞ്ഞ റീജിയണൽ പ്രദേശങ്ങളിലേക്ക് മാറുന്ന പ്രവണത ശക്തമാകുകയാണെന്ന് റിപ്പോർട്ട്. കോമണ്വെല്ത്ത് ബാങ്കും, റീജിയണൽ ഓസ്ട്രേലിയ ഇൻസ്റ്റിട്യൂട്ടും ചേർന്നാണ് റീജിയണൽ മൂവേഴ്സ് ഇൻഡക്സ് റിപ്പോർട്ട് പുറത്തിറക്കിയത്. വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലത്തെ പ്ലെയറിൽ നിന്നും...
-
പ്രകടന പത്രികകളിലെ വാഗ്ദാനങ്ങൾ പ്രശ്നങ്ങളുണ്ടാക്കും; ക്രോസ് വോട്ടിംഗ് ബിജെപിക്ക് തിരിച്ചടി; അവസാന ലാപ്പിലെ പ്രതീക്ഷകളുമായി പി.പി ശശീന്ദ്രൻ
08/04/2026 Duration: 24minനിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും വിവിധ മുന്നണികളുടെ സാധ്യതകളും മുതിർന്ന മാധ്യമപ്രവർത്തകനും മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററുമായ പി പി ശശീന്ദ്രൻ വിലയിരുത്തുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
ഓസ്ട്രേലിയക്കാർക്ക് എന്താ നിയമസഭാ തെരഞ്ഞെടുപ്പിൽ കാര്യം? വിജയപ്രതീക്ഷകൾ കേൾക്കാം
07/04/2026 Duration: 13minകേരളം പോളിങ് ബൂത്തിലേക്ക് എത്താൻ മണിക്കൂറുകൾ ബാക്കിനിൽക്കേ,ഓസ്ട്രേലിയയിൽ ജീവിക്കുന്ന മലയാളികളിൽ ചിലർ തങ്ങളുടെ വിജയപ്രതീക്ഷകൾ പങ്കുവയ്ക്കുന്നു.. ആര് നേടുമെന്നും ആര് തോൽക്കുമെന്നും പറയുന്നതിനൊപ്പം, രസകരമായ വോട്ടോർമകളെ കുറിച്ചും അവർ സംസാരിക്കുന്നു. വോട്ടർ പട്ടികയിൽ പേര് പുതുക്കിയും വോട്ട് ചെയ്യാൻ നാട്ടിലേക്ക് യാത്ര തിരിച്ചവരുമുണ്ട് ഇക്കൂട്ടത്തിൽ.. കേൾക്കാം 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഓസ്ട്രേലിയൻ മലയാളികളുടെ പ്രതീക്ഷകൾ.... മുകളിലെ പ്ലേയറിൽ നിന്നും...
-
ഇന്നത്തെ വാർത്ത: പെട്രോൾ, ഡീസൽ വാഹന വിൽപ്പന സ്തംഭിച്ചു; ഇലക്ട്രിക് കാറുകളുടെ വിൽപ്പന റെക്കോർഡിലേക്ക്
07/04/2026 Duration: 03min2026 ഏപ്രിൽ ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഒരുജീവൻ രക്ഷിക്കാൻ ഒഴുക്കി കളഞ്ഞത് ലക്ഷക്കണക്കിന് ലിറ്റർ ഇന്ധനം; ആകാശ യാത്രയിലെ രക്ഷാ ദൗത്യത്തിൻറെ വിശദാംശങ്ങളറിയാം
07/04/2026 Duration: 05minസിഡ്നിയിൽ നിന്ന് അമേരിക്കയിലേക്ക് പറന്ന വിമാനത്തിലെ ഇന്ധനമാണ് ആകാശത്ത് ഒഴുക്കി കളഞ്ഞത്. യാത്രക്കാരൻറെ ജീവൻ രക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള അടിയന്തര ലാൻഡിംഗിനായിരുന്നു ഈ നടപടി. ഈ സംഭവത്തിന്റെ വിശദാംശങ്ങളും വിദേശയാത്രയ്ക്കിടയിൽ മെഡിക്കൽ എമർജൻസി ഉണ്ടായാൽ യാത്രക്കാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും പരിശോധിക്കാം..മുകളിലെ പ്ലേയറിൽ നിന്നും...
-
ഇന്നത്തെ വാർത്ത: മെയ് മാസം വരെയുള്ള ഇന്ധന ലഭ്യത ഉറപ്പ്; ഏഷ്യൻ റിഫൈനറികളിൽ നിന്ന് ഇറക്കുമതി തുടരും
06/04/2026 Duration: 03min2026 ഏപ്രിൽ ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
LDFൻറെ ഭാവി കെയർ ഇക്കോണമിയിൽ; ട്വെന്റി-20 യുഡിഎഫുമായി ചർച്ച നടത്തി; BJP ഇത്തവണ നിർണ്ണായകം: ഉണ്ണി ബാലകൃഷ്ണൻറെ തിരഞ്ഞെടുപ്പ് കാഴ്ചപ്പാടുകൾ
06/04/2026 Duration: 23minനിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും വിവിധ മുന്നണികളുടെ സാധ്യതകളും മുതിർന്ന മാധ്യമപ്രവർത്തകനും ഏഷ്യാനെറ്റ് ന്യൂസ് സീനിയർ എഡിറ്റോറിയൽ കൺസൾട്ടൻറുമായ ഉണ്ണി ബാലകൃഷ്ണൻ വിലയിരുത്തുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...