Synopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodes
-
ഇന്ത്യന്‍ ലോക്സഭാ തെരഞ്ഞെടുപ്പ്: തെക്കന്‍ കേരളത്തില്‍ പ്രചാരണത്തില്‍ മുന്നിലാര്?
16/04/2024 Duration: 26minതെക്കൻ കേരളത്തിലെ വിവിധ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ചിത്രം കേരളത്തിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീ ബി. ശ്രീജൻ വിലയിരുത്തുന്നത് കേൾക്കാം....
-
സിഡ്‌നിയിലെ പള്ളിയില്‍ ബിഷപ്പിന് കുത്തേറ്റത് ഭീകരാക്രമണമെന്ന് പൊലീസ്; പ്രദേശത്ത് കലാപം
15/04/2024 Duration: 04minപശ്ചിമ സിഡ്‌നിയിലെ അസിറിയിന്‍ ഓര്‍ത്തഡോക്‌സ് പള്ളി ബിഷപ്പിന് പ്രാർത്ഥനയ്ക്കിടെ കുത്തേറ്റ സംഭവം ഭീകരാക്രമണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നാലെ പള്ളിക്ക് പുറത്തു തടിച്ചുകൂടിയവര്‍ പൊലീസിന് നേരേ ആക്രമണം നടത്തി. ഈ വാര്‍ത്തയുടെ വിശദാംശങ്ങള്‍ കേള്‍ക്കാം
-
സിഡ്‌നി മാള്‍ ആക്രമണം: അക്രമി ലക്ഷ്യം വച്ചത് സ്ത്രീകളെയെന്ന് സംശയം; കുത്തേറ്റ കുഞ്ഞിന്റെ നില മെച്ചപ്പെട്ടു
15/04/2024 Duration: 04min2024 ഏപ്രില്‍ 15ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
വേലികെട്ടിയും വെടിവച്ചുകൊന്നും: കാട്ടുമൃഗങ്ങളെ പ്രതിരോധിക്കാന്‍ ഓസ്‌ട്രേലിയ സ്വീകരിക്കുന്ന നടപടികള്‍ ഇവയാണ്
15/04/2024 Duration: 08minപുലിയും, കടുവയും, ആനയും പോലുള്ള വലിയ മൃഗങ്ങളൊന്നും ഇല്ലെങ്കിലും, കൃഷിക്കും, വളര്‍ത്തുമൃഗങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്ന ഒട്ടേറെ ജീവികള്‍ ഓസ്‌ട്രേലിയന്‍ കാടുകളിലുണ്ട്. ഇവയെ നിയന്ത്രിക്കാനും പ്രതിരോധിക്കാനും എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് ഓസ്‌ട്രേലിയ സ്വീകരിക്കുന്നത് എന്നറിയാമോ? അതേക്കുറിച്ച് കേള്‍ക്കാം.
-
ഓസ്ട്രേലിയയിൽ നിങ്ങളുടെ വാഹനം അപകടത്തിൽപ്പെട്ടാൽ എന്ത് ചെയ്യണം
15/04/2024 Duration: 11minഒരു വാഹനാപകടമുണ്ടായാൽ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് വാഹനമോടിക്കുന്ന ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. ഓസ്ട്രേലിയയിൽ വാഹനാപകടത്തിന് ശേഷം എങ്ങനെ സഹായം തേടാമെന്നും, നിങ്ങളുടെ അവകാശങ്ങൾ എന്തൊക്കെയാണെന്നും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
മലയാളി വിഷുക്കണി കാണും; ചുറ്റുമുള്ളവർ ബിഹുവും, ബിസുവും, സോംഗ്രനും, അവുറുദുവും കൊണ്ടാടും
13/04/2024 Duration: 05minഇന്ന് വിഷുവാണ്. മലയാളികൾ വിഷു ആഘോഷിക്കുന്ന ദിവസം ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും, അയൽ രാജ്യങ്ങളിലുമെല്ലാം സമാന ആഘോഷങ്ങളുണ്ട്. അത്തരം ആഘോഷങ്ങളെക്കുറിച്ചും, വിഷുവിന്റെ ചരിത്രത്തെക്കുറിച്ചും അറിയാം...
-
ഇനി 'ഫ്യൂച്ചർ മെയ്ഡ് ഇൻ ഓസ്ട്രേലിയ': പോയ വാരത്തിലെ പ്രധാന വാർത്തകൾ ഇവ…
13/04/2024 Duration: 10minപോയവാരത്തിലെ ഓസ്ട്രേലിയൻ വാർത്തകളുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
ആലീസ് സ്പ്രിംഗ്സിലെ യുവജന കർഫ്യു പിൻവലിച്ചു; കൂടുതൽ പോലീസിനെ വിന്യസിക്കും
12/04/2024 Duration: 03min2024 ഏപ്രില്‍ 12ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
പട്ടാപ്പകല്‍ വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ ക്യാമറയില്‍ കുടുങ്ങി; ഒളിച്ചിരുന്ന് പൊലീസിനെ വിളിച്ച് മലയാളി പെണ്‍കുട്ടി
12/04/2024 Duration: 19minപട്ടാപ്പകല്‍ വീട്ടില്‍ കടന്നുകയറിയ മോഷ്ടാക്കളില്‍ നിന്ന് അപകടമൊന്നുമുണ്ടാകാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് മെല്‍ബണിലെ ഒരു മലയാളി പെണ്‍കുട്ടി. വീട്ടില്‍ ഒറ്റയ്ക്കുള്ള സമയത്ത് പുറത്ത് മോഷ്ടാക്കളെത്തുന്നത് ക്യാമറയില്‍ കണ്ട ആഷ്‌ന എന്ന 14വയസുകാരി, ലോണ്‍ട്രി മുറിയില്‍ ഒളിച്ചിരുന്ന് എമര്‍ജന്‍സി നമ്പരായ ടിപ്പിള്‍ സീറോ വിളിക്കുകയായിരുന്നു. ഈ സംഭവത്തെക്കുറിച്ചും, കടന്നുപോയ മാനസികാവസ്ഥയെക്കുറിച്ചും വിശദീകരിക്കുകയാണ് മെല്‍ബണിലെ ഡാന്‍ഡനോംഗിലുല്‌ള ആഷ്‌നയും, അച്ഛന്‍ അനില്‍ ഉണ്ണിത്താനും
-
ഓസ്‌ട്രേലിയയിൽ വാടക വീടുകളുടെ ലഭ്യത കുറയുന്നു; വാടക നിരക്കിലും വൻ കുതിപ്പ്
11/04/2024 Duration: 04min2024 ഏപ്രില്‍ 11ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
പൊതു വിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നു എന്ന് NSW സർക്കാർ
10/04/2024 Duration: 03min2024 ഏപ്രില്‍ 10ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്ട്രേലിയയിൽ നിങ്ങളുടെ വാഹനം അപകടത്തിൽപ്പെട്ടാൽ എന്ത് ചെയ്യണം
10/04/2024 Duration: 11minഒരു വാഹനാപകടമുണ്ടായാൽ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് വാഹനമോടിക്കുന്ന ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. ഓസ്ട്രേലിയയിൽ വാഹനാപകടത്തിന് ശേഷം എങ്ങനെ സഹായം തേടാമെന്നും, നിങ്ങളുടെ അവകാശങ്ങൾ എന്തൊക്കെയാണെന്നും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
ഓസ്‌ട്രേലിയയില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന 2035 ഓടെ നിരോധിക്കണമെന്ന് ശുപാര്‍ശ
09/04/2024 Duration: 04min2024 ഏപ്രില്‍ ഒമ്പതിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
മലയാളം പഠിപ്പിക്കാന്‍ കുട്ടികളുടെ നാടന്‍ പാട്ട് ബാന്റ്: പുത്തന്‍ ആശയവുമായി സിഡ്‌നിയിലെ മലയാളം സ്‌കൂള്‍
09/04/2024 Duration: 12minപ്രവാസികളായ മലയാളിക്കുട്ടികളെ ഭാഷ പഠിപ്പിക്കാന്‍ മലയാളിക്കൂട്ടായ്മകള്‍ സജീവമായാണ് രംഗത്തെത്താറുള്ളത്. കുട്ടികള്‍ക്ക് ഭാഷാ പഠനത്തോടുള്ള താല്‍പര്യം കൂട്ടാനും, അവരുടെ ഉച്ചാരണം മെച്ചപ്പെടുത്താനുമെല്ലമായി, ഒരു നാടന്‍ പാട്ട് ബാന്റ് തുടങ്ങിയിരിക്കുകയാണ് പശ്ചിമ സിഡ്‌നിയിലുള്ള പാഠശാല മലയാളം സ്‌കൂള്‍. ആ ബാന്റിനെക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
ആടുജീവിതം സിനിമയാക്കുന്നതില്‍ നിന്ന് എന്തുകൊണ്ട് പിന്‍മാറി? ലാല്‍ ജോസ് വെളിപ്പെടുത്തുന്നു...
09/04/2024 Duration: 03minആടുജീവിതം സിനിമയാക്കുന്നതിന് പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെന്ന് നോവലിസ്റ്റ് ബെന്യാമിന്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അറബിക്കഥ എന്ന സിനിമ ചെയ്തതുകൊണ്ടാണ് ലാല്‍ ജോസ് അതില്‍ നിന്ന് മാറിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, ആടുജീവിതത്തില്‍ നിന്ന് പിന്‍മാറിയതിന്റെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തുകയാണ് ലാല്‍ജോസ്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
സൂപ്പർമാർക്കറ്റുകൾക്ക് നിർബന്ധിത പെരുമാറ്റച്ചട്ടം; ചട്ടലംഘനത്തിന് ലക്ഷക്കണക്കിന് ഡോളർ പിഴ ഈടാക്കാനും ശുപാർശ
08/04/2024 Duration: 04min2024 ഏപ്രില്‍ എട്ടിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
പേമാരിയില്‍ മരം കടപുഴകി വീടിന് മുകളിൽ വീണു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തില്‍ മലയാളി കുടുംബം
08/04/2024 Duration: 08minകഴിഞ്ഞ ദിവസങ്ങളിലുണ്ടായ പേമാരിയും കാറ്റും വോളംഗോങ്ങ്, ഇല്ലവാര പ്രദേശങ്ങളിൽ കനത്ത നാശ നഷ്ടമാണുണ്ടാക്കിയത്. മരം കടപുഴകി വീടിന് മുകളിൽ വീണുണ്ടായ അപകടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട വോളംഗോങ്ങ് സ്വദേശി എബി പി.കെ അപകടത്തെ പറ്റി വിവരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും....
-
ഓസ്‌ട്രേലിയയില്‍ ഒരു കല്യാണം നടത്താന്‍ എത്ര ചെലവ് വരും?
08/04/2024 Duration: 10minഇന്ത്യയിലെ ആഢംബര കല്യാണങ്ങളെ അപേക്ഷിച്ച് താരതമ്യേന ലളിതമായ കല്യാണ ചടങ്ങുകളാണ് ഓസ്‌ട്രേലിയയില്‍ കാണാറുള്ളത്. എത്രയാകും ഓസ്‌ട്രേലിയയില്‍ കല്യാണം നടത്താനുള്ള ചെലവ് എന്നറിയാമോ? ഓസ്‌ട്രേലിയയിലെ കല്യാണ അനുഭവങ്ങളെയും ചെലവിനെയും കുറിച്ച് കേള്‍ക്കാം...
-
കനത്ത മഴ:നൂറിലേറെ വിമാനങ്ങൾ റദ്ദാക്കി; നാളെയും മഴ തുടരും
05/04/2024 Duration: 03min2024 ഏപ്രില്‍ അഞ്ചിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
Understanding Australia’s precious water resources and unique climate - ഒരേസമയം പ്രളയവും വരള്‍ച്ചയും: ഓസ്‌ട്രേലിയന്‍ കാലാവസ്ഥ അത്ഭുതപ്പെടുത്താറുണ്ടോ? ഇതാണ് ഓസ്‌ട്രേലിയയുടെ പ്രത്യേകത...
05/04/2024 Duration: 10minAustralia is the driest of all inhabited continents with considerable variation in rainfall, temperature and weather patterns across its different climate zones. Here's why this vast land boasts one of the planet's most unique climates. - ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയെത്തുന്നവരെ ഏറ്റവുമധികം അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളിലൊന്ന് ഇവിടത്തെ കാലാവസ്ഥയിലെ വ്യതിയാനങ്ങളാകും. ഒരേ സമയം അടുത്തടുത്ത രണ്ടു നഗരങ്ങളില്‍ വരള്‍ച്ചയും വെള്ളപ്പൊക്കവും കാണാം. എന്തുകൊണ്ടാണ് ഓസ്‌ട്രേലിയന്‍ ഭൂമിക്കും കാലാവസ്ഥയ്ക്കും ഇത്രയും വൈവിധ്യം എന്ന് പരിശോധിക്കുകയാണ് ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡ്.